കള്ളവോട്ടുകള്‍ സ്ഥിരീകരിച്ചു; കേരളത്തില്‍ മൂന്നിടത്ത് കൂടി റീപോളിംഗ് നടക്കും

single-img
17 May 2019

കള്ളവോട്ട് നടന്നു എന്ന് കമ്മീഷന്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നിടത്ത് കൂടി റീപോളിംഗ് നടക്കും. കണ്ണൂരിലെ ധര്‍മ്മടത്തെ 2 ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ഇതില്‍ തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48ലും, ധര്‍മ്മടം ബൂത്ത് നമ്പര്‍ 52,53 എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുക.

രാജ്യത്ത് അവസാന ഘട്ട വോട്ടിംഗ് നടക്കുന്ന ഞായറാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇവിടെയും റീപോളിംഗ് നടക്കുക. റീപോളിംഗ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചരണം അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകിട്ടോടെ പ്രചരണം അവസാനിച്ചു.

ഇതിനു പുറമെയാണ് കാസര്‍കോട് മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലും, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള പാമ്പുരുത്തിയിലു൦ റീപോളിംഗ് നടക്കുന്നത്. വോട്ടിംഗില്‍ ക്രമക്കേട് കണ്ടെത്തിയ ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി കള്ളവോട്ടിന് എതിരായ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്.