റംസാൻ വ്രതം; വോട്ടെടുപ്പിന്റെ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി
6 May 2019
റംസാൻ വ്രതം ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി. അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പിന്റെ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
വ്രതം പരിഗണിച്ച് വോട്ടെടുപ്പ് സമയം രാവിലെ മുതൽ വൈകിട്ട് ആറു വരെ എന്നുള്ളത് രാവിലെ ഏഴു മുതൽ വൈകിട്ട് 4.30 എന്നോ ഏഴു മുതൽ അഞ്ചു വരെ എന്നോ ആക്കണമെന്നുമായിരുന്നു കമ്മീഷന് മുന്നിലെത്തിയ ആവശ്യം.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതോടെ അവസാന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയത്തിലും മാറ്റമില്ലെന്ന് വ്യക്തമായി.