ക​ള​മ​ശേ​രി​യി​ൽ യു​വാ​വ് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വും മ​രി​ച്ചു

single-img
5 May 2019

ക​ള​മ​ശേ​രി​യി​ൽ യു​വാ​വ് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വും മ​രി​ച്ചു. ആ​ന​ന്ദ​വ​ല്ലി​യാ​ണു ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം എ​ട്ടു​കാ​ലി​മൂ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യെ​യും ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും തീ​കൊ​ളു​ത്തി കൊ​ന്ന​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. വി​ദ്യാ​ന​ഗ​ർ റോ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി സ​ജി (33) യാ​ണ് ഭാ​ര്യ ബി​ന്ദു (29) വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്.

ബി​ന്ദു​വി​ന്‍റെ അ​മ്മ​യാ​യ ആ​ന​ന്ദ​വ​ല്ലി​ക്കു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മ​രി​ക്കു​ക​യാ​യി​രു​ന്നു.