കല്ലട ട്രാവത്സിനെതിരെ നിലപാടെടുത്ത അലിഅക്ബറെ സുഡാപ്പിയാക്കി സംഘപരിവാർ പ്രവർത്തകർ

single-img
25 April 2019

കല്ലട ട്രാവത്സിനെ ന്യായീകരിച്ച പോസ്റ്റിൽ `തെറ്റു ആരുചെയ്താലും ചോദ്യം ചെയ്യണമെന്ന ബിജെപി നേതാവും സംവിധായകനുമായ അലി അക്ബറെ സുഡാപ്പിയാക്കി സംഘപരിവാർ പ്രവർത്തകർ. ഹിന്ദു സംരഭങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കില്ലടയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളെന്ന് വിശദീകരിച്ച സംഘപപരിവാർ പ്രവർത്തകൻ്റെ പോസ്റ്റിലാണ് അലിഅക്ബർക്കു നേരേ സെെബർ ആക്രമണം നടന്നത്.

കല്ലട ട്രാവൽസിനെതിരെ ഇപ്പോൾ നടക്കുന്നത് ഹിന്ദു സ്ഥാപനങ്ങൾക്ക് എതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ഹിന്ദുക്കളിൽ സാമ്പത്തികമായി ഉയർന്നു വരുന്നവരെ നശിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും പറഞ്ഞുകൊണ്ടാണ് സംഘപരിവാർ പ്രവർത്തകനായ സുരേഷ് കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നെഹ്‌റു, അറ്റ്ലസ്, നിറപറ ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് നേരെ നടന്ന പോലെ ട്രാവൽസ് രംഗത്തെ അതികായന്മാരായി കുറഞ്ഞകാലം കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്നതും വ്യക്തമായ ഹിന്ദുവിരുദ്ധതയാണെന്നും  ഇവിടെ മറ്റു മതക്കാർ നടത്തുന്ന പല സ്ഥാപനങ്ങളിലും ഇതിലേറെ തെമ്മാടിത്തരങ്ങൾ നടന്നിട്ടും ഹിന്ദു സ്ഥാപനങ്ങളിൽ നടക്കുന്ന വളരെ ചെറിയ വിഷയങ്ങളെ പോലും വൻ പ്രചരണം നൽകി മോശമാക്കുകയും അത്തരം സ്ഥാപനങ്ങളുടെ വരുമാനം തകർക്കുവാൻ രാഷ്ട്രീയക്കാരെയും നിയമ വ്യവസ്ഥിതിയേയും ഉപയോഗിച്ചു കൊണ്ട്‌ തടയിടുകയും ചെയ്യുന്നതായും പോസ്റ്റിട്ട വ്യക്തി ആരോപിക്കുന്നു.

പ്രസ്തുത പോസ്റ്റിൽ തെറ്റ് ആര് ചെയ്താലും ചോദ്യം ചെയ്യണമെന്ന പ്രതികരണവുമായാണ് അലി അക്ബർ എത്തിയത്. എന്നാൽ നിനച്ചിരിക്കാത്ത സെെബർ ആക്രമണമാണ് അദ്ദേഹതത്തിനെതിരെ നടന്നത്.

കാര്യത്തോട് അടുക്കുമ്പോ അക്ബർ ജിയുടെ ശബ്ദത്തിന് സുഡാപ്പികളുടെ സ്വരം… ഒന്നില്ലെങ്കിൽ പാവപ്പെട്ട ഹൈന്ദവന് ഒപ്പം നിക്കുക അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക… സ്നേഹം നടിച്ച് കൊല്ലരുത്- അലിഅക്ബറിന് മറുപടിയുമായി കമൻ്റുകൾ പോസ്റ്റിനു താഴെ ഇടം പിടിച്ചിട്ടുണ്ട്.

അലിഅക്ബറെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് ഇട്ട വ്യക്തി പറയുന്നതിൽ കാര്യമുണ്ടെന്നുള്ള മറുപടികളും അലി അക്ബറിൻ്റെ കമൻ്റിന് മറുപടിയായി  എത്തുന്നുണ്ട്.

https://www.facebook.com/cherppulassery.sureshkrishna/posts/286776938875332
https://www.facebook.com/cherppulassery.sureshkrishna/posts/286776938875332?comment_id=286982395521453&comment_tracking=%7B%22tn%22%3A%22R%22%7D