പ്രിയാ വാര്യര്‍ വീണ്ടും ഹിന്ദി സിനിമയില്‍; അവതരിപ്പിക്കുന്നത് സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായിമാറുന്ന നായികയുടെ വേഷം

single-img
25 April 2019

ആദ്യ സിനിമയായ മലയാളത്തിലെ അഡാർ ലവ്വിലെ കണ്ണിറുക്കല്‍ പാട്ടിലൂടെ ലോകശ്രദ്ധ നേടിയ പ്രിയാ വാര്യർ ഹിന്ദി സിനിമയിലാണ് പിന്നെ അഭിനയിച്ചത്. നടി ശ്രീദേവിയുടെ ജീവിതം പറയുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ഈ സിനിമയ്ക്ക് ശേഷം വീണ്ടും ഒരു ഹിന്ദി സിനിമയില്‍ പ്രിയ വാര്യര്‍ നായികയാകുകയാണ്.

ലവ് ഹാക്കേഴ്‍സ് എന്ന് പേരിട്ടിട്ടുള്ള ഈ സിനിമ മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ വ്യാപകമായ സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ കഥയാണ് പറയുന്നത്. ലക്നൌ, ഡൽഹി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. വളരെ നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.