അപകടത്തിൽപ്പെട്ട അയൽരാജ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി കൊച്ചു കേരളം; ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്ന് മെഡിക്കൽ സംഘത്തെ അയക്കും
സ്ഫോടന പരമ്പരകളിലൂടെ വാർത്തകളിൽ നിറഞ്ഞ ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്ന് മെഡിക്കൽ സംഘത്തെ അയക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മെഡിക്കൽ സംഘം ശ്രീലങ്കയിൽ എത്തുന്നത്.
ഇതിനായി 15 മെഡിക്കൽ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നേവ്സുമാരും ഇതിനായി തയാറായി കഴിഞ്ഞെന്നാണ് വിവരം.
മെഡിക്കൽ സെഘത്തെ അയക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.