ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം; ആകെ മരണസംഖ്യ 185 ആയി: മരിച്ചവരിൽ മലയാളിയും

single-img
21 April 2019

ഈസ്റ്റർ ദിനത്തിൽ ഞെട്ടിവിറച്ച്  ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ശ്രീലങ്കന്‍ തലസ്ഥാനത്ത് വീണ്ടും സ്‌ഫോടനം നടന്നു. കൊളംബോയിലെ തെഹിവാല മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് സ്‌ഫോടനം നടന്നത്.  സ്ഫോടനത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഇന്ന് നടക്കുന്ന ഏഴാമത്തെ സ്‌ഫോടനമാണിത്. ഇതോടെ മരിച്ചവരുടെ എണ്ണം 185ആയി.

ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് സ്വദേശിനി പിഎസ് റസീന(58)യാണ് മരിച്ചത്. ഷാംഗ്രില ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു റസീന.

മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് രാവിലെ ഒരേ സമയം സ്‌ഫോടനം നടന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകൾ. . .