രമ്യ ഹരിദാസിനെതിരെയുള്ള വിജയരാഘവൻ്റെ പ്രസംഗം സ്ത്രീവിരുദ്ധമല്ല: കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം

single-img
20 April 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് നിയമോപദേശം നല്‍കിയത്. വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, കേസ് എടുക്കേണ്ടെന്നുമാണ് ഡിജിപി നല്‍കിയ ഉപദേശം. മലപ്പുറം എസ്പിക്കാണ് ഡിജിപി നിയമോപദേശം കൈമാറിയത്.

പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും ഡിജിപി അഡ്വ. മഞ്ചേരി ശ്രീധരൻ നായർ വിലയിരുത്തി. മലപ്പുറം എസ് പി റിപ്പോർട്ട് തൃശൂർ റേഞ്ച് ഐജിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.  ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് വിജയരാഘവനെതിരെ പരാതി നല്‍കിയത്.