ഹിന്ദുവിന്റെ ശാപംകിട്ടിയ നീ ഇനി കളക്ടറാകില്ല; ടിവി അനുപമയ്ക്ക് പകരം നടി അനുപമ പരമേശ്വരന് നേരെ സൈബര്‍ ആക്രമണവുമായി സം​ഘപരിവാർ

single-img
8 April 2019

തൃശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമയെന്ന് തെറ്റിധരിച്ച് നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് ഫോട്ടോയ്ക്കു കീഴിൽ സംഘപരിവാർ അണികളുടെ സൈബര്‍ ആക്രമണം. തൃശൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിടെ സുരേഷ് ഗോപി ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് കൊടുത്തതു മുതൽ കളക്ടർ ടി വി അനുപമയ്ക്കെതിരെ വിമർശനവുമായി ബിജെപി പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടു പിടിക്കരുത് എന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഉണ്ടെന്നിരിക്കെ പരസ്യമായി അയ്യപ്പൻറെ പേരിൽ സുരേഷ് ​ഗോപി വോട്ടു തേടിയിരുന്നു. ഇതിനെ തുടർന്നാണ് സുരേഷ് ​ഗോപിക്ക് കളക്ടർ നോട്ടീസ് അയച്ചത്.

കായൽ നികത്തിയ എല്‍ ഡി എഫ് മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തതിനു അനുപമയെ പ്രശംസിച്ചും ഫാൻ പേജ് ഉണ്ടാക്കിയും നടന്ന സംഘപരിവാർ അണികൾ പൊടുന്നനെ അനുപമയെ ക്രിസ്ത്യാനി ആക്കി ആക്രമണം തുടങ്ങി. ജില്ലാ കളക്ടർ അനുപമ എന്ന് തെറ്റിദ്ധരിച്ച് സിനിമ നടി അനുപമയ്‌ക്ക് തെറി വിളിയും ശരണം വിളിയുമായി പിന്നാലെ കൂടിയിരിക്കുക ആണ് സംഘപരിവാർ.

Happy Ugadi 🤗

Posted by Anupama Parameswaran on Friday, April 5, 2019