വൈകുന്നേരം ചായ കുടിക്കുവാൻ പോയ എൻ്റെ അമ്മാവനും യുഡിഎഫ് പ്രചരണത്തിൻ്റെ ഭാഗമായി: യുഡിഎഫ് പോസ്റ്ററുമായി ബന്ധമില്ലെന്ന് പോസ്റ്ററിൽ കാണുന്ന വ്യക്തിയുടെ ബന്ധു

single-img
5 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് പ്രചാരണത്തിന് ഭാഗമായി യുഡിഎഫ് സംസ്ഥാന ഘടകത്തിന് ഒഫീഷ്യൽ പേജിൽ പ്രചരിച്ച പോസ്റ്ററിൽ തൻറെ അമ്മാവൻറെ ചിത്രം ചേർത്തതിനെതിരെ  വിമർശനം. സിനിമാഷൂട്ടിംഗ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്ത് പോസ്റ്ററിൽ ചേർക്കുകയായിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഈ ചിത്രത്തിൽ വിരൽ ചൂണ്ടി നിൽക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണെന്നും ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളുമെന്നും ലൈസൻ അലോഷ്യസ് പള്ളിപ്പറമ്പിൽ  പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈസൻ ആരോപണമുന്നയിച്ചിരിക്കുന്നത്.

പതിവായി എന്നും വൈകുന്നേരം അമ്മാവൻ ഗാസ്പർ ചേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറിൽ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. “ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ? ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന് പറഞ്ഞ് പോയി.

ഇന്നലെ വൈകുന്നേരം യുഡിഎഫ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യൽ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യൽ പേജ്) പോസ്റ്ററിൽ അമ്മാവൻ കൈ ചൂണ്ടി നിൽക്കുന്നതാക്കി മാറ്റിയെന്നും ലൈസൻ പറയുന്നു.

ലൈസൻ അലോഷ്യസ് പള്ളിപ്പറമ്പിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ ചിത്രത്തിൽ വിരൽ ചൂണ്ടി നിൽക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്.

ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും.

കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്.

പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം.

പതിവായി എന്നും വൈകുന്നേരം അമ്മാവൻ ഗാസ്പർ ചേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറിൽ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. “ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ ?

ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന് പറഞ്ഞ് പോയി.

ഇന്നലെ വൈകുന്നേരം UDF ന്റെ പ്രചരണത്തിന്റെ ഭാഗമായി UDF സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യൽ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യൽ പേജ്) പോസ്റ്ററിൽ അമ്മാവൻ കൈ ചൂണ്ടി നിൽക്കുന്നു.

10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തിൽ അധ:പതിക്കുന്നതു കാണുമ്പോൾ അറപ്പു തോന്നു.

ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോൺഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !

ഇതിലും ഭേദം കഠാരയെടുത്ത് കക്കാൻ ഇറങ്ങുന്നതായിരുന്നു.

ഈ ചിത്രത്തിൽ വിരൽ ചൂണ്ടി നിൽക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്.ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ…

Posted by Lalson P Alocious on Thursday, April 4, 2019