വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്നുള്ളത് പ്രതീക്ഷയാണ്; ഉറപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ പറയുമായിരുന്നുവെന്ന് ചെന്നിത്തല
28 March 2019
രാഹുൽ കേരളത്തിലെ ലോക്സഭ സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ പിന്നോക്കം പോയി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന് ഇന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ പറയുമായിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ മത്സരിക്കുമെന്ന് പറഞ്ഞെട്ടില്ലെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.