ഡിആർഡിഓയ്ക്ക് അഭിനന്ദനങ്ങൾ; മോദിയ്ക്ക് നാടക ദിനാശംസകൾ: ഉപഗ്രഹവേധ മിസൈലിൽ രാഹുൽ ഗാന്ധിയുടെ ‘സർജ്ജിക്കൽ ട്വീറ്റ്’

single-img
27 March 2019

ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയകരമായതിൽ ഡിആർഡിഒയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലോക നാടക ദിനാശംസകൾ നേർന്ന്
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

“അനുമോദനങ്ങൾ ഡിആർഡിഓ, നിങ്ങളുടെ നേട്ടത്തിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. നമ്മുടെ പ്രധാനമന്ത്രിയ്ക്ക് സന്തോഷം നിറഞ്ഞ ലോക നാടകദിനം ആശംസിക്കുന്നു.” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മോദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

“ഇന്ന് നമ്മുടെ പ്രധാനമന്ത്രി സൌജന്യമായി ഒരു മണിക്കൂർ ടെലിവിഷൻ സമയം ഉപയോഗിച്ച് ആകാശത്തേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഭൂമിയിലെ പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മ, ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ, സ്ത്രീസുരക്ഷ എന്നിവയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ചുകളഞ്ഞു. ഡിആർഡിഓയ്ക്കും ഐഎസ്ആർഓയ്ക്കും അഭിനന്ദനങ്ങൾ. ഈ വിജയം നിങ്ങളുടേതാണ്. ഇന്ത്യയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനു നന്ദി.” എന്നായിരുന്നു അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചത്.