ഇന്ത്യയിലേക്കുള്ള കൂടുതൽ സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

single-img
27 March 2019

കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള കൂടുതൽ സർവീസുകൾ ഒമാൻ എയർ റദ്ദാക്കി. അടുത്തമാസം 31 വരെയുള്ള സർവീസുകളാണിത്.

കോഴിക്കോട്, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ഗോവ,സലാല, ദുബായ്, ബഹ്‌റൈൻ, ദോഹ, അമ്മാൻ, കറാച്ചി സെക്ടറുകളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തും.

ഫോൺ: 00968 24531111.ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ഒഴിവാക്കിയതാണ് സർവീസുകളെ ബാധിച്ചത്.