പത്തനാപുരത്ത് വീട്ടിലെ പതിവ് സന്ദര്‍ശകനായ അമ്മയുടെ കാമുകൻ പിഞ്ചു ബാലികയെ പീഡിപ്പിച്ചു; കുട്ടിയുടെ അച്ചൻ കൊലപാതക കേസിൽ ജയിലിൽ

single-img
23 March 2019

വീട്ടിലെ പതിവ് സന്ദര്‍ശകനായ അമ്മയുടെ കാമുകൻ പിഞ്ചു ബാലികയെ പീഡിപ്പിച്ചു. പത്തനാപുരം കടയ്ക്കാമൺ അംബേഡക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബിയിൽ സോമന്റെ മകൻ അരുൺകുമാ (21) റാണ് പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് റിമാന്റ് ചെയ്തത്.

വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു പ്രതി. കുട്ടിയുടെ അച്ചൻ കൊലപാതക കേസിൽ ജയിലിലാണ്. പെൺകുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. അധ്യാപകർ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വനിതാ പൊലീസും കുട്ടിയുടെ മൊഴിയെടുത്തു.

പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങൾ നടത്തി വന്നതെന്നും അന്വഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വഷണം നടക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.