ആരാധകനെ ഗ്രൗണ്ടില്‍ ഓടിച്ച് വീണ്ടും ധോണി: വീഡിയോ

single-img
18 March 2019

ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പരിശീലനത്തിനിടെയാണ് സംഭവം. ഇത്തവണയും സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്. ഓടിയെത്തിയ ആരാധകന്‍ ധോണിയുടെ അടുത്തെത്തിയെങ്കിലും ധോണി ബലാജിക്ക് പിന്നില്‍ ഒളിച്ചു. അവിടെ നിന്നും ഗ്രൗണ്ടിലൂടെ ഓടിയ ധോണിക്ക് പിന്നാലെ ആരാധകനും ഓടി. എന്നാല്‍ സുരക്ഷ ജീവനക്കാരെത്തി ആരാധകനെ വളഞ്ഞു. പിന്നാലെ ധോണി വന്നു ആരാധകന് കയ്യും കൊടുത്തു.

ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയര്‍ ചെയതിരിക്കുന്നത്. ‘ക്യാച്ച് മീ ഈഫ് യു ഫാന്‍'( ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ) എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.