കെ.സുരേന്ദ്രനു പത്തനംതിട്ടയിൽ പ്രവേശിക്കാം; ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു
4 March 2019
ബിജെപി നേതാവ് കെ.സുരേന്ദ്രനു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു മാസത്തെ വിലക്കാണ് കോടതി സുരേന്ദ്രന് ഏർപ്പെടുത്തിയിരുന്നത്. അതാണ് അവസാനിച്ചത്.
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ ജാമ്യവ്യവസ്ഥയിലാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.