ഇന്ത്യ ചെയ്തതുപോലെ രാത്രിയല്ല, പകല്‍വെട്ടത്തിലാണ് ഞങ്ങളുടെ തിരിച്ചടി: പാകിസ്ഥാന്‍ സെെന്യം

single-img
27 February 2019

ഇന്ത്യ ചെയ്തതുപോലെ രാത്രിയല്ല, പകല്‍വെട്ടത്തില്‍ തിരിച്ചടിക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പാക് സൈനിക വക്താവ്. പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്.

പാക് വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കശ്മീരിലെ രജൗറിയിലും നൗഷേരയിലുമാണ് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.

അതിനിടെ പാകിസ്ഥാന്റെ ഒരു എഫ്-16 പോര്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.  പാക് പോര്‍ വിമാനങ്ങള്‍ രജൗറിയില്‍ ബോംബിട്ടതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നും രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു വൈമാനികനെ സൈന്യം പിടികൂടിയതായും പാക് സൈനിക വക്താവ് അറിയിച്ചു.