കാശ്മീരിൽ ഏറ്റുമുട്ടൽ തുടർന്നു: രണ്ടു തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മേജർ ഉൾപ്പടെ രണ്ടു സൈനികർക്ക് പരിക്ക്

single-img
24 February 2019

കാശ്മീരിൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ണ്ടാ​യ ഏറ്റുമുട്ടൽ തുടർന്നു. ഇതുവരെ രണ്ടു തീവ്രവാദികളെ സൈന്യം വകവരുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിൽ സി.ആർ.പി.എഫിലെ ഡി സി പി അമൻ ഠാക്കൂർ ആണ് കൊല്ലപ്പെട്ട സൈനികൻ. തലയ്ക്കു വെടിയേറ്റ ഡി സി പി അമൻ ഠാക്കൂർ തൽക്ഷണം മരിക്കുകയായിരുന്നു.

ഇദ്ദേഹത്തെ കൂടാതെ ഒരു മേജർക്കും ഒരു സൈനികനും ഏറ്റുമുട്ടലിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇനിയും താവ്രവാദികൾ സ്ഥലത്തു ഒളിച്ചിരിപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.