പാക്കിസ്ഥാൻ ഒരു അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യ 20 എണ്ണം തിരിച്ചയച്ച് നമ്മളെ നശിപ്പിച്ചുകളയും: പർവേസ് മുഷറഫ്
പാക്കിസ്ഥാൻ ഒരു അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യ 20 എണ്ണം തിരിച്ചയച്ച് പാക്കിസ്ഥാനെ നശിപ്പിച്ചുകളയുമെന്നു മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ്. യുഎഇയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പർവേസ് മുഷറഫ്.
ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലാണെങ്കിലും ആണവ ആക്രമണം ഉണ്ടാകില്ലന്ന് പർവേസ് മുഷറഫ് പറഞ്ഞു. ഇന്ത്യയെ നമ്മൾ ഒരു അണുബോംബ് ഉപയോഗിച്ച് ആക്രമിച്ചാൽ അയൽരാജ്യം നമ്മളെ 20 ആണവ ബോംബുകൾ ഉപയോഗിച്ച് ഇല്ലാതാക്കിക്കളയും. നമ്മൾ 50 ആണവ ബോംബുകൾ ഉപയോഗിച്ച് ആദ്യം ആക്രമിക്കണം. 50 ബോംബുകൾ ഉപയോഗിച്ച് ആദ്യം ആക്രമിക്കാൻ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
പുൽവാമയിലെ തീവ്രവാദി ആക്രമണത്തെ തുടർന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. ആ സമയത്താണ് മുൻ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ജനറൽ കൂടെയായിരുന്നു പർവേസ് മുഷറഫിന്റെ ഈ പ്രസ്താവന.