പുൽവാമ ഭീകരാക്രമണം; ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും മുഴുവനായും കുറ്റപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യവുമായി നവജോത് സിംഗ് സിദ്ദു
16 February 2019
പുൽവാമ ഭീകരാക്രമണത്തിൽ ഒരു രാജ്യത്തെയും അവിടുത്തെെ ജനങ്ങളെയും മുഴുവനായും കുറ്റപ്പെടുത്താൻ കഴിയുമോയെന്ന് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പ്രസ്താവനയിലാണ് സിദ്ദു ഇക്കാര്യം ചോദിച്ചത്.
പുൽവാമയിൽ നടന്ന ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും ക്രൂരവുമായിരുന്നുവെന്നും സിദ്ദു പറഞ്ഞു. ഇതിനെ താൻ അപലപിക്കുന്നു. ഏതു തരത്തിലുള്ള ആക്രമണവും അപലപനീയം തന്നെയാണ്. ആരാണോ ഇത് ചെയ്തത് അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം- സിദ്ദു വ്യക്തമാക്കി.
എന്നാൽ ഒരു രാജ്യത്തെ അപ്പാടെ ജനങ്ങളെ മുഴുവൻ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ കഴിയുമോയെന്നും സിദ്ദു ചോദിച്ചു.