യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാന: മാര്‍പ്പാപ്പയുടെ പൊതു കുര്‍ബാന ലൈവ് വീഡിയോ കാണാം

single-img
5 February 2019

യുഎഇയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന ആരംഭിച്ചു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുര്‍ബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികള്‍ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുക്കുന്നത്.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാര്‍ഥനാഗീതം ആലപിക്കുന്നത്. കൈകൊണ്ടുനിര്‍മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടില്‍നിന്നാണ് കൊണ്ടുവന്നത്.