നിസ്സഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നത്: സോഷ്യല്‍ മീഡിയയില്‍ തംരഗം തീര്‍ക്കുകയാണ് ഈ വീഡിയോ

single-img
3 February 2019

ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പലരും പ്രവാസലോകത്ത് ജീവിതം കെട്ടിപ്പടുക്കാറുണ്ട്. അവരുടെ വേദന എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകാറില്ല. എന്നാല്‍ നിസഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് വരച്ചുകാട്ടുന്ന ടിക്ക് ടോക്ക് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേവലം ഒരു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം നൊമ്പരപ്പെടുത്തുകയാണ്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ജനുവരി 27ാം തിയതി ജലാല്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

ഇത് എല്ലാ പ്രവാസികളുടെ കുടുംബങ്ങൾക്കുമായി സമർപ്പിക്കുന്നു…

Posted by Jalal Pezhakkappilly on Sunday, January 27, 2019