ധോണി പുറത്തായത് അത്ഭുത പന്തില്‍: വീഡിയോ

single-img
3 February 2019

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ 35 റണ്‍സിനാണ് വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ അമ്പാട്ടി റായിഡുവാണ് ടീമിനെ കരകയറ്റിയത്.

രോഹിത് ശര്‍മ (16 പന്തില്‍ 2), ശിഖര്‍ ധവാന്‍ (13 പന്തില്‍ 6), ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), ധോണി (6 പന്തില്‍ 1), എന്നിവര്‍ അരണ്ടക്കം കാണാതെ പുറത്തായി. തുടര്‍ന്ന് അമ്പാട്ടി റായുഡുവും വിജയ് ശങ്കറും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്കു തുണയായത്.

ഇതിനിടെ ധോണിയുടെ ഔട്ട് അത്ഭുത പന്തിലാണെന്ന വാദവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 10ാം ഓവറിലെ മൂന്നാം പന്തിലാണ് ധോണിയുടെ വിക്കറ്റ് ബോള്‍ട്ട് തെറിപ്പിച്ചത്. മികച്ച ലെങ്തില്‍ പതിച്ച പന്ത് പേരുകേട്ട ഹിറ്ററായ ധോണിക്ക് ഒരവസരവും നല്‍കാതെ ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റ് കൊയ്യുകയായിരുന്നു. പുറത്താകുമ്പോള്‍ ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുന്‍ നായകന് ഉണ്ടായിരുന്നത്.