തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി മോദി: അണ്ണാ ഹസാരെ
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് അഴിമതി വിരുദ്ധ സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. അനിശ്ചിത കാല നിരാഹാരം തുടരുന്ന ഹസാരെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മോദിക്കെതിരേ നിലപാടെടുത്തത്.
സാഹചര്യങ്ങളെ നേരിട്ടവൻ എന്ന പേരിലാവും ജനങ്ങൾ എന്നെ ഓർമിക്കുക, അല്ലാതെ എരിതീയിൽ എണ്ണയൊഴിച്ചവൻ എന്നാകില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും അതിന് ഉത്തരവാദി- വാർത്താ ഏജൻസിയോട് ഹസാരെ പറഞ്ഞു
ജൻ ആന്ദോളൻ സത്യാഗ്രഹ എന്ന പേരിൽ കഴിഞ്ഞ മാസം 30-നാണ് അണ്ണാ ഹസാരെ നിരാഹാരം ആരംഭിച്ചത്. കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. മോദി സർക്കാർ അധികാരത്തിൽ എത്തി അഞ്ചു വര്ഷം പൂർത്തിയാകാറായിട്ടും ഇത് വരെ ലോകായുക്തയെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല