കുംഭമാസത്തിൽ യുവതികൾ വീണ്ടും ശബരിമലയിലേക്ക്; ആലോചനായോഗം തൃശ്ശൂരിൽ ചേർന്നു

single-img
29 January 2019

മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശബരിമല  മാസപൂജകൾക്കായി ശ​ബ​രി​മ​ല ന​ട കും​ഭം ഒ​ന്നി​ന് തു​റ​ക്കു​മ്പോ​ൾ യു​വ​തി​ക​ളെ വീ​ണ്ടും സന്നിധാനത്ത് എത്തിക്കാൻ നീക്കം  നടക്കുന്നതായി റിപ്പോർട്ടുകൾ. ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മയുടെ നേതൃത്വത്തിലാണ് യുവതികൾ ശബരിമലയിൽ എത്തുന്നത്.

ഇ​തു​സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ​യോ​ഗം  തൃ​ശൂ​രി​ൽ ചേ​ർ​ന്നു. അ​യ്യ​പ്പ ദർ​ശ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ൾ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി  ശബരിമലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ര​ണ്ടോ മൂ​ന്നോ പേ​ര​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​കയെന്നും സൂചനകളുണ്ട്.

ആലോചനായോഗത്തിൽ. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ ത​ട​യു​ന്ന​വ​രെ ഏ​തു​വി​ധേ​ന​യും നേ​രി​ടാ​നും തീരുമാനമെടുത്തുകഴിഞ്ഞു. ബി​ന്ദു ത​ങ്കം ക​ല്യാ​ണി, മൈ​ത്രേ​യ​ൻ, ശ്രേ​യ​സ് ക​ണാ​ര​ൻ എ​ന്നി​ങ്ങ​നെ സം​സ്ഥാ​ന​ത്തി‍ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 30ഓ​ളം പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കോ​ട​തി​വി​ധി വ​ന്ന​തു​ മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ ക​യ​റു​ക​യും ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വ​തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ചാ​ര​ണം  നടത്തുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിൽ രേഷ്മ നിഷാന്തും ഷാനിലയും അടക്കമുള്ള സംഘം ശബരിമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ പ്രതിഷേധം കാരണം ക്ഷേത്രദർശനം നടന്നിരുന്നില്ല.