യു.എ.ഇയിലുള്ളവര്‍ സോര്‍ഡൈല്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്

single-img
28 January 2019

യു.എ.ഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, സൗദിയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചിരുന്നു.