പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഷാര്‍ജ ഭരണാധികാരി

single-img
26 January 2019

ഷാര്‍ജ എമിറേറ്റിലെ ഫ്ളാറ്റുകളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശം നല്‍കി. പ്രത്യേക സാമ്പത്തിക മേഖലയിലെ ഉള്‍പ്പെടെ താമസയിടങ്ങളില്‍ വൈദ്യുതി നിരക്ക് 37.7% വരെ കുറയും.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ക്ക് ഇതു വലിയ ആശ്വാസമാകും. കിലോവാട്ടിന് 45 ഫില്‍സ് ആണ് നിലവിലുള്ള നിരക്ക്. 2,000 കിലോവാട്ട് വരെയുള്ള ഉപയോഗത്തിന് 28 ഫില്‍സ് വീതമാകും ഈടാക്കുകയെന്ന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ) അറിയിച്ചു.

ഉപയോഗം 6001 കിലോവാട്ടില്‍ കൂടിയാല്‍ 43 ഫില്‍സ് വീതം ചുമത്തും. 2001 നും 4000നും ഇടയില്‍ ഒരു കിലോവാട്ടിന് 33 ഫില്‍സ്, 4001നും 6000നും ഇടയില്‍ കിലോവാട്ടിന് 37 ഫില്‍സ് എന്നിങ്ങനെയും. തീരുമാനം ഈ മാസത്തെ ബില്ലിനും ബാധകമാക്കിയിട്ടുണ്ട്.