‘ഇതൊക്കെ ധോണിയെക്കൊണ്ടേ പറ്റൂ’; ടെയ്ലറെ പുറത്താക്കി ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ്

single-img
26 January 2019
https://twitter.com/manyo_rajput/status/1089066117262241792

മഹേന്ദ്രസിങ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ് വീണ്ടും. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 18ാം ഓവറിലാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ് പിറന്നത്. ബോള്‍ ചെയ്യാനെത്തിയത് കേദാര്‍ ജാദവ്.

ക്രീസില്‍ റോസ് ടെയ്ലറും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ടോം ലാഥവും. സ്റ്റംപിനു കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്ലറിന്റെ പ്രതിരോധം തകര്‍ത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്. മിന്നല്‍ വേഗത്തില്‍ ധോണി സ്റ്റംപിളക്കി.

ധോണിയും ചാഹലും അപ്പീല്‍ ചെയ്തതോടെ തീരുമാനം തേര്‍ഡ് അംപയറിന്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ടെയ്ലറിന്റെ കാല്‍പ്പാദം ഒരു സെക്കന്‍ഡ് വായുവിലുയര്‍ന്ന സമയത്താണ് ധോണി സ്റ്റംപിളക്കിയതെന്ന് റിപ്ലേകളില്‍ വ്യക്തം. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സുമായി ടെയ്ലര്‍ ഔട്ടായി.