പിസി ജോർജിനെ യുഡിഎഫിൽ തിരിച്ചെടുക്കില്ലെന്നു സൂചന

single-img
17 January 2019

യുഡിഎഫിലേക്ക് തിരിച്ചെത്തുവാനുള്ള പി സി ജോർജിൻ്റെ മോഹം ഫലം കാണില്ലെന്നു സൂചനകൾ. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ്  ലോകത്തിൽ പി വി ജോർജിനെ മുന്നണി പ്രവേശനം ചർച്ച ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കോൺഗ്രസുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ച് പിസി ജോർജ് കത്ത് നൽകിയിട്ടുണ്ട്. പി സി ജോർജിന്റെ കത്ത് ലഭിച്ചകാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ ബെന്നി െബഹനാനും സ്ഥിരീകരിച്ചു. എന്നാൽ കത്ത് ഇപ്പോൾ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

കത്ത് ലഭിച്ചു എന്ന കാര്യം യോഗത്തിൽ പരാമർശിക്കുക മാത്രമേയുണ്ടാകുകയുള്ളൂവെന്ന്‌ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചയുണ്ടാവില്ല.

പിസിജോർജിൻ്റെ നീക്കങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിരിക്കുന്നത് കേരള കോൺഗ്രസ് (എം)ൻ്റെ നിലപാടാണ്. പിസിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനോട് കടുത്ത എതിർപ്പുള്ളവരാണ് മാണി വിഭാഗം. മുസ്‍ലിം ലീഗും ഇതേനിലപാട് സ്വീകരിക്കാനാണ് സാധ്യത.

മുൻകാലങ്ങളിൽ പി.സി.ജോർജ് സ്വീകരിച്ച നിലപാടുകളാണ് ഇവരുടെ അമർഷത്തിന് കാരണം.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളെ പ്രകോപിപ്പിക്കുന്ന ഒരുനീക്കത്തിനും കെപിസിസി നേതൃത്വം തയ്യാറല്ല.