ശബരിമല വിഷയത്തിൽ സുപ്രിംകോടതി പുനഃപരിശോധനാ വിധി അനുകൂലമാകണം; പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലിൽ വഴിപാട് നേർന്ന് പ്രയാർ ഗോപാലകൃഷ്ണൻ

single-img
12 January 2019

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയിലുളള പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍  ക്ഷേത്രത്തിൽ വഴിപാട് നേർന്നു മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ. പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലിലാണ് അദ്ദേഹം വഴിപാട് നേര്‍ന്നത്.

മകരവിളക്ക് ദിവസം ക്ഷേത്രനടയില്‍ നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പാരായണം. സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നതുവരെയോ താന്‍ ശബരിമലയിലേക്കില്ലെന്നും  അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രയാര്‍ പറഞ്ഞു.