പന്തളം കൊട്ടാരവും താഴമൺ കുടുംബവും പറയുന്ന കെട്ടുകഥകളല്ല യാഥാർത്ഥ്യം: പി കെ സജീവിൻ്റെ ` ശബരിമല അയ്യപ്പൻ, മലഅരയ ദൈവം` എന്ന പുസ്തകത്തിന് വമ്പൻ വരവേൽപ്പ്

single-img
12 January 2019

ശബരിമല തന്ത്രി സ്ഥാനം ബിസി 100ൽ പുരാണ കഥാപാത്രമായ പരശുരാമൻ വഴി തങ്ങൾക്ക്  സിദ്ധി ച്ചതാണെന്ന താഴമൺ മഠത്തിൻ്റെ അവകാശവാദത്തിനുപിറകേ ചരിത്ര വസ്തുതകൾ നിരത്തി പുറത്തിറങ്ങിയ . ഐക്യ മലഅരയ മഹാസഭയുടെ ജനറൽസെക്രട്ടറി പി കെ സജീവ് എഴുതിയ ` ശബരിമല അയ്യപ്പൻ,  മലഅരയ ദൈവം` എന്ന പുസ്തകത്തിന് വമ്പിച്ച വരവേൽപ്പ്. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽലിൽ വച്ചു പ്രകാശനം ചെയ്ത പുസ്തകത്തിൻ്റെ എല്ലാ കോപ്പികളും ലിറ്ററേച്ചർ ഫെസ്റ്റിൽ  വിട്ടുപോയതായി ഡിസിബുക്സ് അറിയിച്ചു.

ശബരിമലയുടെയും അയ്യപ്പൻ്റെയും ചരിത്രം സംസാരിക്കുന്ന പ്രസ്തുത ബുക്കിൽ താഴമൺ മഠത്തിന് തന്ത്രിസ്ഥാനം കൈവന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സഹ്യാദ്രി സാനുക്കളിലെ മലഅരയ സമുദായത്തിൻ്റെ  പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായിരുന്ന ശബരിമല ക്ഷേത്രം എപ്രകാരമാണ് തന്ത്രി കുടുംബത്തിലെ കൈവശമെത്തിയതെന്നുള്ള സത്യങ്ങളും പുസ്തകം സംസാരിക്കുന്നുണ്ട്.

പന്തളം രാജകുടുംബത്തിൻ്റെ കേരളത്തിലേക്കുള്ള കടന്നുവരവ്, ശബരിമല ക്ഷേത്രത്തിൻ്റെ വിശദമായ ചരിത്രം, അയ്യപ്പൻ എപ്രകാരമാണ് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായെതുന്നുള്ള വിവരങ്ങൾ എന്നിവയെല്ലാം പുസ്തകം വിശദമായി  വ്യക്തമാക്കുന്നുവെന്നും സൂചനകളുണ്ട്.

ശബരിമലക്ഷേത്രത്തിലെ ആദ്യകാല  മലഅരയ പൂജാരിമാർ, അപ്പോഴുണ്ടായിരുന്ന പ്രധാനപ്പെട്ട ദ്രാവിഡ ആചാരങ്ങൾ,  ഇക്കാലത്ത് ഈ ആചാരങ്ങൾക്ക് പകരം സ്ഥാനം കൈവരിച്ച ആര്യ ആചാരങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. മല അരയ സമുദായത്തിൻ്റെ കയ്യിലുള്ള ക്ഷേത്രം ഏതു വഴിക്കാണ് ബ്രാഹ്മണാധിപത്യത്തിന് അടിമപ്പെട്ടതെന്നും ആദിവാസികൾ ക്ഷേത്രത്തിൽ നിന്ന് എങ്ങനെ പുറത്തായെന്നും പുസ്തകം പറയുന്നുണ്ട്.

ഒട്ടേറെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിക്കപ്പെട്ടിരിക്കുന്നതെന്നു പി കെ സജീവ് ഇ-വാർത്തയോടു പറഞ്ഞിരുന്നു. . ഭൂതനാഥോപാഖ്യാനം  പോലുള്ള കെട്ടുകഥകളുടെ അടിസ്ഥാനത്തിലല്ല ചരിത്രത്തെ വിലയിരുത്തേണ്ടത്. കുഴിച്ചുമൂടപ്പെട്ടതാണെങ്കിലും അടയാളങ്ങൾ ബാക്കിവച്ച് ഒരു ചരിത്രമാണ് ശബരിമല ക്ഷേത്രത്തിൻ്റെയും  അതിൻറെ അവകാശികളായ മല അരയരുടേയും. ഈ ചരിത്രമാണ് ജനങ്ങൾ അറിയേണ്ടത്. അതിനുള്ള യഥാർത്ഥ സമയം ഇതുതന്നെയാണ്- സജീവ് പറഞ്ഞു.

പുസ്തകം ജനങ്ങൾ സ്വീകരിച്ചതിൽ  സന്തോഷമുണ്ടെന്നും. കെട്ടുകഥകൾ അടിസ്ഥാനമാക്കിയുള്ള ഐതിഹ്യങ്ങളിൽ നിന്നും  യാഥാർത്ഥ്യം വേർതിരിക്കുന്നത് പ്രസ്തുത പുസ്തകം സജീവ് വ്യക്തമാക്കി. പികെ സജീവിനുവേണ്ടി മാധ്യമപ്രവർത്തകനായ പ്രഹ്ലാദ് രതീഷ് തിലകനാണ് പുസ്തകം തയ്യാറാക്കിയത്.