മുന്നോക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തികസംവരണം; മോദി സർക്കാരിൻ്റേത് ചരിത്രപരമായ തീരുമാനമെന്ന് ജി സുകുമാരൻ നായർ

single-img
10 January 2019

മുന്നാേക്ക സമുദായങ്ങളിലെ  പിന്നോക്കക്കാർക്കു വേണ്ടി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇച്ഛാ ശക്തിയും നീതിബോധവും തെളിയിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അരനൂറ്റാണ്ടിലേറെയായി  എന്‍എസ്എസ് സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രപരവും അഭിനന്ദനാര്‍ഹവുമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് പിന്നാലെയാണ് എന്‍എസ്എസ് പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്. വാര്‍ഷിക വരുമാനം എട്ടുലക്ഷത്തില്‍ താഴെയുള്ള , അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ബില്‍ പ്രകാരം സംവരണം ലഭിക്കുക.