കുവൈത്തില്‍ സ്വകാര്യ കമ്പനിയിൽനിന്ന് 40 കോടി തട്ടിയ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
9 January 2019
കുവൈത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്.
കമ്പനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരേ കമ്പനിയുടമ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. വളരെ ആസൂത്രിതമായിട്ടാണ് കോടികള്‍ കമ്ബനിയില്‍നിന്ന് തട്ടിയെടുത്തത്.