`ആർഎസ്എസിൽ നിന്നും കേരളത്തെ രക്ഷിക്കൂ´; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഹാഷ്ടാഗ് ക്യാമ്പയിൻ
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര്‍ സംഘടനകൾ ആക്രമണം അഴിച്ചു വിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി മലയാളികൾ. കേരളത്തെ ആര്‍എസ്എസ് ഭീകരതയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പേജിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടക്കുന്നത്. .
സേവ് കേരള ഫ്രം ആര്‍എസ്എസ് എന്ന ഹാഷ്ടാഗാണ് ധനമന്ത്രിയുടെ പേജിൽ മലയാളികളുടെ വകയായി എത്തുന്നത്. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുമായി എത്തുന്നത്.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ ഫേസ്ബുക്കില്‍ പേജിലും സമാന ആവശ്യമുന്നയിച്ച് മലയാളികൾ എത്തുന്നുണ്ട്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തില്‍ നിന്നും ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞിരുന്നു. ഇത് വൻ വിവാദമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സർക്കാർ അക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.