മലയാളികളടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനവുമായി കുവൈത്ത്
7 January 2019
ആശ്രിത വിസ തൊഴില്‍ വിസയാക്കി മാറ്റുന്നതു തടയാനുള്ള നടപടികളുമായി കുവൈത്ത്. തൊഴില്‍ വീസ നേടുന്ന പലരും അവര്‍ക്കു നിശ്ചയിച്ചിട്ടുള്ള ജോലി ചെയ്യാതെ മറ്റുള്ളവയ്ക്കു പോകുന്നതും ചിലര്‍ അനധികൃതമായി സ്വന്തം ബിസിനസ് തുടങ്ങുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു നടപടി.
പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണു ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാകും ഇത്.