ഇന്‍സ്റ്റഗ്രാം വീഡിയോ വിനയായി; യുഎഇയില്‍ യുവാവിന് 5 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും

single-img
6 January 2019

അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് 5 വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടും മരവിപ്പിച്ചു. ജിസിസി രാജ്യത്തെ പൗരനാണ് ഇയാള്‍.

സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാളുടെ വീഡിയോയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനവും ഇതിലുണ്ടായിരുന്നെന്ന് കോടതി കണ്ടെത്തി.

എന്നാല്‍ വിചാരണയ്ക്കിടെ പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. താന്‍ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണമോ പരിഹാസമോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുക തന്റെ ലക്ഷ്യമല്ലായിരുന്നുവെന്ന് പറഞ്ഞ ഇയാള്‍ തമാശയ്ക്ക് വേണ്ടി വീഡിയോ ചെയ്തതാണെന്നും താനും തന്റെ സുഹൃത്തുക്കളും മാത്രമേ ഇത് കണ്ടിട്ടുള്ളൂവെന്നും വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.