കെ.എല്‍ രാഹുല്‍ സത്യം പറഞ്ഞു; അമ്പയര്‍ കൈയടിച്ച് അഭിനന്ദിച്ചു: വീഡിയോ

single-img
5 January 2019

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന് അമ്പയറുടേയും കാണികളുടേയും അഭിനന്ദനം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിലെ 14ാം ഓവറിലാണ് സംഭവം. ജഡേജയുടെ പന്തില്‍ മാര്‍ക്കസ് ഹാരിസ് അടിച്ച ഷോട്ട് രാഹുലിന്റെ കൈയിലെത്തി.

എല്ലാവരും ഹാരിസ് ഔട്ടായെന്ന് കരുതി ആഘോഷം തുടങ്ങി. രവീന്ദ്ര ജഡേജ രാഹുലിന് അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ അത് ക്യാച്ചല്ലെന്നും പന്ത് ഗ്രൗണ്ടില്‍ തൊട്ട ശേഷമാണ് പിടിച്ചതെന്നും രാഹുല്‍ വിശദീകരിച്ചു. ഇത് അമ്പയര്‍ ഇയാന്‍ ഗൗള്‍ഡിന് ഏറെ ഇഷ്ടപ്പെട്ടു. രാഹുലിന്റെ ഈ സത്യസന്ധതയെ കൈയടിച്ചാണ് അമ്പയര്‍ അഭിനന്ദിച്ചത്.