ഋഷഭ് പന്ത് പകരം വീട്ടി; രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ടിം പെയ്‌നെ ‘കളിയാക്കിക്കൊന്നു’; ഒടുവില്‍ അമ്പയര്‍ ഇടപെട്ടു: വീഡിയോ

single-img
29 December 2018

ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ നടത്തിയ പരിഹാസങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിയുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയപ്പോഴാണ് പന്ത് വിക്കറ്റിനു പിന്നില്‍നിന്ന് പെയ്‌നിനെ പ്രകോപിപ്പിച്ചത്.

നമുക്കിന്നൊരു പ്രത്യേക അതിഥിയാണുള്ളത്. താല്‍ക്കാലിക നായകന്‍ എന്നതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടുണ്ടോ എപ്പോഴെങ്കിലും മായങ്ക്?. പിന്നീട് രവീന്ദ്ര ജഡേജയോടായി പന്തിന്റെ വാക്കുകള്‍. സംസാരിക്കാന്‍ മാത്രമാണ് അദ്ദേഹത്തിന് അറിയുന്നത്.

പെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തുന്നത് അത്ര കാര്യമല്ല. അദ്ദേഹത്തെ പുറത്താക്കാന്‍ നിനക്കൊന്നും ആവശ്യമില്ല. സംസാരിക്കാന്‍ മാത്രമാണ് അദ്ദേഹത്തിന് സാധിക്കുന്നത്– പന്ത് പറഞ്ഞു. അതേസമയം പന്തിന്റെ വാക്കുകളോടു പ്രതികരിക്കാന്‍ ബാറ്റ് ചെയ്യുകയായിരുന്ന ടിം പെയ്ന്‍ തയാറായില്ല.

എന്നാല്‍ തൊട്ടുപിന്നാലെ പന്തിനെ അംപയര്‍ ഇയാന്‍ ഗില്‍ഡ് വിളിച്ച് താക്കീത് ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ പെയ്‌നിനെ ഋഷഭ് പന്ത് തന്നെ ക്യാച്ചെടുത്തു പുറത്താക്കുകയും ചെയ്തു.

നേരത്തെ, പന്ത് ബാറ്റു ചെയ്യുന്നതിനിടെ പെയ്ന്‍ വിക്കറ്റിനു പിന്നില്‍ സ്ലെഡ്ജിംഗ് നടത്തിയിരുന്നു. എം.എസ്. ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമില്‍ തിരിച്ചെത്തിയതോടെ പന്തിനു ഇനി പുറത്തു പോകേണ്ടി വരുമെന്നായിരുന്നു പെയ്‌നിന്റെ പരിഹാസം. പന്തിനെ പെയ്ന്‍ ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണിക്കുകയും ചെയ്തു.