‘ധോണി തിരിച്ചെത്തിയില്ലേ, ഇനി നീ എന്റെ വീട്ടില്‍ വന്ന് കുട്ടികളെ നോക്ക്’: ബാറ്റ് ചെയ്യുന്ന ഋഷഭിനെ പരിഹസിച്ച് പെയ്ന്‍: വീഡിയോ

single-img
29 December 2018

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ വാക്‌പ്പോര് തുടരുകയാണ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയാണ് പെയ്‌നിന്റെ ഇരയെങ്കില്‍ മൂന്നാം ദിനത്തില്‍ ഋഷഭ് പന്തിനെയാണ് പെയ്ന്‍ ‘ചൊറിഞ്ഞത്’. ഋഷഭിനെ അങ്ങേയറ്റം പരിഹസിക്കുന്ന തരത്തിലായിരുന്നു പെയ്നിന്റെ സംസാരം.

എംഎസ് ധോണി വീണ്ടും ഏകദിന– ട്വൻടി20 ടീമിലെത്തിയതിനെ മുൻനിർത്തി ഋഷഭിന്റെ മനസാന്നിധ്യം തന്നെ തകർക്കുന്ന വാക്കുകളാണ് പെയ്നിൽ നിന്നുണ്ടായത്. സ്റ്റമ്പ് മൈക്കാണ് ഓസീസ് നായകന്റെ സംഭാഷണം പിടിച്ചെടുത്തത്.

വല്യേട്ടൻ ടീമിൽ തിരിച്ചെത്തിയല്ലോ. ഇനി നിനക്ക് മത്സരമൊന്നുമുണ്ടാകില്ല. നമുക്ക് ബിഗ് ബാഷ് ലീഗിൽ ഒരു കൈ നോക്കിയാലോ? ഹൊബാർട്ട് ഹറികെയ്ൻസിന് ഒരു ബാറ്റ്സ്മാനെ അത്യാവശ്യമാണു താനും. അതിമനോഹരമാണ് ഹോബാർട്ട്. അവിടെ താമസിച്ച് നിനക്ക് അവധികാലം ആഘോഷിക്കാം.

വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റ് വേണോ? അത് സംഘടിപ്പിക്കാം. ഞാൻ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോൾ നീ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി. അതിനു സമ്മതമാണോ? എന്നായിരുന്നു െപയിനിന്റെ ചോദ്യം. എന്നാൽ െപയിനിന്റെ അധിക്ഷേപം നിന്നു കേട്ടതല്ലാതെ മറുത്ത് ഋഷഭ് ഒന്നും തന്നെ പറഞ്ഞില്ല.