ഇതെന്ത് ബൗള്‍..? പൊട്ടിച്ചിരിച്ച് കോലിയും സ്റ്റാര്‍ക്കും: വീഡിയോ

single-img
26 December 2018

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 86ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. സ്റ്റാര്‍ക്കിന്റെ പന്ത് കോലി ലീവ് ചെയ്തു. കീപ്പര്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന് തോന്നിച്ച് ബൗണ്‍സര്‍ കീപ്പര്‍ക്ക് മുകളീലൂടെ ബൗണ്ടറിയിലേക്ക്. പെയ്ന്‍ കഴിവിന്റെ പരമാവധി നോക്കി. എന്നാല്‍ തടയാനായില്ല.

ഇതുകണ്ട് സ്റ്റാര്‍ക്കിന് ചിരിയടക്കാനായില്ല. ഇതെന്ത് പന്ത് എന്ന മട്ടിലായിരുന്നു സ്റ്റാര്‍ക്കിന്റെ ചിരി. ഒപ്പം കോലിയും ചിരിയില്‍ പങ്കുചേര്‍ന്നു. കളിക്കളത്തിലെ ഒരു സൗഹൃദ നിമിഷം കൂടിയായിരുന്നു ഇത്.

https://www.facebook.com/athul.saji.798/videos/950385181834503/