90 ശതമാനത്തോളം വിലക്കുറവ്; ഓഫര്‍ പെരുമഴയോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

single-img
26 December 2018

വന്‍ ഓഫറുകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24ാം എഡിഷന് തുടക്കം. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 90 ശതമാനത്തോളം വരെ ഇളവ് നല്‍കി വമ്പിച്ച ഓഫര്‍ പെരുമഴയാണ് ഡി.എസ്.എഫ് സമ്മാനിക്കുന്നത്. 700 ബ്രാന്‍ഡുകള്‍ക്ക് 3200 ഓളം ഔട്ട്‌ലെറ്റുകളിലും മാളുകളിലുമായി 90 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ ബര്‍ഷ, സിറ്റി സെന്റര്‍ ദെയ്‌റ, സിറ്റി സെന്റര്‍ മിര്‍ഡിഫ്, സിറ്റി സെന്റര്‍ മേയ്‌സം, സിറ്റി സെന്റര്‍ അല്‍ ഷിന്‍ഡഗാ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന 12 മണിക്കൂര്‍ വില്‍പനയിലൂടെയാണ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവെല്‍ നടക്കുന്ന സമയത്ത് എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും നഗരത്തിന്റെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. അല്‍ സീഫ്, ലാ മെര്‍, ദ ബീച്ച് എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക. കൂടാതെ വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് വിനോദത്തിനും കുടുംബങ്ങള്‍ക്ക് കൂടിയിരിക്കാനും ഭക്ഷണം രുചിക്കാനുമെല്ലാം അവസരം ഒരുക്കുന്നുണ്ട്.