ഒമാനിൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമാകും

single-img
25 December 2018

ഒമാനിൽ 3 തസ്തികകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യൻ തസ്തികകളിലാണിതു നടപ്പാക്കുക. ഈ തസ്തികകളിലേക്ക് ആരോഗ്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്വദേശികൾക്ക് പരിശീലനവും നൽകി. ഡിസംബർ 30-നും ജനുവരി പത്തിനും ഇടയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് പകരം സ്വദേശികൾക്ക് നിയമനം നൽകുന്നത് മലയാളികൾ ഉൾപ്പടെയുള്ളവർക്ക് തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കും.