യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

single-img
24 December 2018

റാസല്‍ഖൈമ കറാനില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കാസര്‍കോട് സ്വദേശിനി ദിവ്യ (25) ആണ് മരിച്ചത്. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പട്ടാമ്പി സ്വദേശി പ്രവീണിന്റെ ഭാര്യയാണ്. ഞായറാഴ്ച്ച പുലര്‍ച്ചെ ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുകാരനായ മകന്‍ ദക്ഷിനും പ്രവീണും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിവ്യ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. കാസര്‍കോഡ് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരിഫജലജ ദമ്പതികളുടെ മകളാണ് ദിവ്യ.