യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തലാക്കി

single-img
24 December 2018

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തലാക്കുന്നു. ഫെബ്രുവരി പത്തുമുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജന്‍സികളെ കമ്പനി അറിയിച്ചു.

ദക്ഷിണേന്ത്യയിലേക്കു മുഴുവനുമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്. ഇവിടേക്കുള്ള സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനി നിലപാട്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വീസുകള്‍ നേരത്തേ നിര്‍ത്തലാക്കിയിരുന്നു.

ഇപ്പോള്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്രാ തീയതിയുടെ പത്തുദിവസം മുന്‍പോ ശേഷമോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാം. അതിനു പിഴ ഈടാക്കില്ല. യാത്ര നിശ്ചയിക്കുന്ന പുതിയ തീയതിയില്‍ നേരിട്ട് വിമാനം ഇല്ലെങ്കില്‍ മുബൈ വഴിയോ ഡല്‍ഹി വഴിയോ പോകാം. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവന്‍ തുകയും തിരികെ നല്‍കും. അതേസമയം ഒരിക്കല്‍ തീയതി മാറ്റിയ ശേഷം വീണ്ടും മാറ്റം ഉണ്ടായാല്‍ പിഴ ഈടാക്കും.