കുവൈത്തില്‍ 2,799 പ്രവാസികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

single-img
23 December 2018

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ പൊതുമേഖലയില്‍ നിന്ന് 2,799 പ്രവാസികളെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നാണ് കൂടുതല്‍ പേരെ പിരിച്ചുവിട്ടത്. ഒരുവര്‍ഷത്തിനിടെ 1,507 വിദേശികളെയാണ് മന്ത്രാലയം പിരിച്ചുവിട്ടത്.

ഔഖാഫ്മതകാര്യ മന്ത്രാലയം 436 വിദേശികളെ പിരിച്ചുവിട്ടു. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് 273പേരെയും ജലവൈദ്യുതി മന്ത്രാലയം 158 പേരെയും ആഭ്യന്തരമന്ത്രാലയം 155 പേരെയും നീതിന്യായ മന്ത്രാലയം 62പേരെയും തൊഴില്‍ മന്ത്രാലയം 40 പേരെയും വാര്‍ത്താവിതരണ മന്ത്രാലയം 35 പേരെയും ധനമന്ത്രാലയവും വിദേശമന്ത്രാലയവും ആറുപേരെ വീതവും പ്രതിരോധമന്ത്രാലയം 6 പേരെയും സേവനമന്ത്രാലയം 3 പേരെയും യുവജനകാര്യമന്ത്രാലയം 2 പേരെയും പിരിച്ചുവിട്ടു.

പഞ്ചവത്സര പദ്ധതി പ്രകാരം 41,000 വിദേശികളെ പിരിച്ചുവിട്ട് പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കുക എന്നതാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്ത് തൊഴിലന്വേഷകരായ സ്വദേശികളുടെ എണ്ണം 13,253 ആയതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ വ്യക്തമാക്കി.