ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസൻസും കണ്ടുകെട്ടും

single-img
30 November 2018

കുവൈത്തിലെ വാഹന ഉടമകൾ ജാഗ്രതൈ. റോഡിൽ സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും ഡ്രൈവിംഗ് ചെയ്യേണ്ടി വരില്ല. ഒപ്പം സ്വന്തം വാഹനം നഷ്ടപ്പെടുകയും ചെയ്യും. ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസൻസും കണ്ടുകെട്ടാൻ ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായെഗ് ഉത്തരവിട്ടു.

ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാൽ യാതൊരു പരിഗണനയും നൽകാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നൽകിയിട്ടുള്ള നിർദേശം. ഇതനുസരിച്ച് വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും കനത്ത ജാഗ്രത പുലർത്തണമെന്നും നിയമം ലംഘിക്കുന്നവർക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും പൊതുജങ്ങൾക്കുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.