യുഎഇയില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം
22 October 2018
യുഎഇയിലെ പ്രമുഖ നഗരമായ ഷാർജയിലെ വ്യവസായമേഖല അഞ്ചിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ വൻ അഗ്നിബാധയിൽ 12 വെയർഹൗസുകൾ കത്തിനശിച്ചു. ആരുടെയും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, വൻ നാശനഷ്ടം കണക്കാക്കുന്നു.
വെൽഡിംഗ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം. മണിക്കൂറുകളോളം തീപിടിത്തത്തിന്റെ ഭീതി നിലനിന്നു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.
സംഭവത്തെ തുടർന്ന് ഇൗ ഭാഗങ്ങളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ വളരെ അകലങ്ങളിൽ പോലും ദൃശ്യമായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.