സൗദി അറേബ്യയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി

single-img
1 October 2018

സൗദി അറേബ്യയില്‍ ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, കോണ്ട്രാപക്ടിങ്, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവയിലടക്കം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി എന്‍ജി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാണജ്ഹി അറിയിച്ചു. സ്വദേശിവത്കരണം ഊര്‍ജിതമാക്കാനുള്ള 68 ഇന പരിപാടികളുടെ പ്രഖ്യാപനത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെ വിദേശികളെ ബാധിക്കുന്ന തീരുമാനവും അറിയിച്ചത്.

ആദ്യഘട്ടം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങും. ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങളിലേക്ക് സ്വദേശികള്‍ക്ക് എളുപ്പവഴിയൊരുക്കുന്നതാണ് പദ്ധതികള്‍. സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നുകിട്ടും. നിലവില്‍ 12 വ്യാപാര മേഖലകളില്‍ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണം ഞായറാഴ്ച തുടങ്ങിയിരുന്നു.