ഇവര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ, ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല; ആഞ്ഞടിച്ച് ഹര്ഭജന് സിംഗ്
രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ എന്നും ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ലെന്നും ഹര്ഭജന് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
‘വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല’. ഹര്ഭജന് പറഞ്ഞു.
ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതില്‍ അതിശയം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിതിനെ അഭിനന്ദിച്ച ഗാംഗുലി, ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ പേരു കാണാത്തത് അദ്ഭുതപ്പെടുത്തിയെന്നും പറഞ്ഞിരുന്നു.