സംസം വെള്ളം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

single-img
14 September 2018

സംസം വെള്ളം വിതരണ സംവിധാനത്തിന് ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഇനിമുതല്‍ വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി നല്‍കിയാല്‍ അവര്‍ക്ക് സംസം ലഭിക്കുന്ന സമയം ഓണ്‍ലൈന്‍ വഴി ലഭിക്കും. സമയക്രമം പാലിക്കാനും തിരക്ക് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ ഹറമിലെത്തുന്നവര്‍ക്ക് നേരിട്ടെത്തിയാലാണ് സംസം വെള്ളം വിതരണം ചെയ്യുന്നത്. ഇതിനാണ് മാറ്റം വരുന്നത്. സംസം ശേഖരിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ലഭിക്കുക. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

സംസം വിതരണചുമതലയുള്ള ‘സിഖായ’ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം. സംസം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. പുതിയ സംവിധാനത്തിന്റെ കാര്യക്ഷമത ദിനേന വിലയിരുത്തും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോവുമെന്നും അധികൃതര്‍ അറിയിച്ചു.